മലയാള മനോരമ ഹോര്‍ത്തൂസ് കലാ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബീച്ചില്‍ വൈകീട്ടാണ് ചടങ്ങ്. കോഴിക്കോട് മേയർ ബീന ഫിലിപ്, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, പോളിഷ് എഴുത്തുകാരൻ മാരേക് ബ്ലെൻസിക്, ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, സാന്റ മോണിക്ക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവർ പങ്കെടുക്കും.
നാളെ മുതൽ മൂന്നു വരെ നടക്കുന്ന ഹോർത്തൂസിൽ പത്തിലധികം വേദികളിലായി 130ൽ അധികം സംവാദങ്ങളും വിവിധ പരിപാടികളും അരങ്ങേറും. ഉദയനിധി സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അതിഷി തുടങ്ങിയവരടക്കം രാജ്യത്തിനകത്തും പുറത്തുനിന്നുമായി നാനൂറോളം അതിഥികൾ പങ്കെടുക്കും.