‘പണി’ സിനിമയില്‍ റേപ് സീന്‍ ചിത്രീകരിച്ച രീതിയെ വിമര്‍ശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംവിധായകന്‍ ജോജു ജോർജിന് പൂര്‍ണ പിന്തുണയുമായി അഖില്‍ മാരാര്‍. ആദര്‍ശിന്‍റേത് നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ലെന്നും, മറിച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതാണെന്നുമാണ് അഖിലിന്‍റെ ആരോപണം.
അറിഞ്ഞു കൊണ്ടുള്ള കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജു. കെപിസിസി വാര്‍ റൂം മെമ്പർ ആയിരുന്ന, ഒരു മാധ്യമസ്ഥാപനത്തില്‍ ചാനലിൽ ജോലി ചെയ്തിരുന്ന, ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ഷ്.
ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിടുകയും, ബിഗ് ബോസിൽ റിയാസ് ആണ് യഥാർത്ഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്ക് വെയ്ക്കുകയും ചെയ്തു ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർത്ഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടിയാണ് ഈ വിഡിയോ ഇടുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു.
സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമി കീടങ്ങളെ നിങ്ങള്‍ തിരിച്ചറിയണം. അധികം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നുമല്ല അവന്‍ ചെയ്തത്. യുവജന ക്ഷേമ കമ്മിഷന്‍റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള, അത്യാവശ്യം സംസാരിക്കാന്‍ അറിയാവുന്നവനാണ് ആദര്‍ഷ്. എന്നാല്‍ ജോജുവിന്‍റെ പ്രൊഫഷന്‍ പ്രസംഗമല്ലെന്നും അയാള്‍ക്ക് അഭിനയവും എഴുത്തുമൊക്കെയാണ് അറിയാവുന്നതെന്നും ജോജുവിനെ ന്യായീകരിച്ചുകൊണ്ട് അഖില്‍ മാരാര്‍ വ്യക്തമാക്കി.