വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ടായ 817.80 കോടി രൂപ തിരിച്ചടവില്ലാത്ത സൗജന്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കപ്പെടാനിടയില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭ വിഹിതത്തില്‍ നിന്ന് തിരികെ നല്‍കണമെന്ന് 2015ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വയബിലിറ്റി ഫണ്ട് സൗജന്യമാക്കണെന്ന് കേരളം ആവശ്യപ്പെട്ടതോടെ പണം ലഭിക്കുന്നത് വൈകിയേക്കുമെങ്കിലും വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വൈകിയേക്കില്ല
ട്രയല്‍ റണ്‍ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ലോകത്തെ പ്രമുഖ കപ്പലുകള്‍ വന്നുകൊണ്ടിരിക്കെയാണ്. പ്രധാനമന്ത്രിയുടെ സമയം കിട്ടിയാല്‍ ഡിസംബറില്‍ കമ്മീഷണിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് . ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സൗജന്യമാക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. തിരിച്ചടവില്ലാത്ത ഒറ്റതവണ ഗ്രാന്‍ഡായി പണം അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം .എന്നാല്‍ ഈ ആവശ്യം നടക്കാനുള്ള സാധ്യത കുറവാണെന്ന് തുറമുഖ മേഖലയിലുള്ളവര്‍ സൂചിപ്പിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനായി കേരളം കേന്ദ്രത്തെ സമീപിച്ചപ്പോള്‍ തന്നെ തിരിച്ചടവിന്‍റെ കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കത്ത്.
2015 ഫെബ്രുവരി 3ന് കേന്ദ്രധനകാര്യമന്ത്രാലത്തിലെ പിപിപി ഡയറ്കടര്‍ അഭിലാഷ് മഹാപത്ര തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസിനയച്ച കത്തില്‍ വരുമാനം പങ്കുവെയ്ക്കുന്ന ഉപാധി കരാറിലുണ്ടായിരിക്കണമെന്ന വ്യക്താക്കിയിട്ടുണ്ട്. അതിന് ശേഷമുള്ള ആശയവനിമയങ്ങളിലും സംസ്ഥാനവും കേന്ദ്രവും അദാനി ഗ്രൂപ്പും തമ്മില്‍ ഒപ്പിടുന്ന ത്രികക്ഷികരാറില്‍ ഇതായിരിക്കും വ്യവല്ഥയെന്നും സൂചിപ്പിച്ചിട്ടുണ്ട്. തുറമുഖ കമ്മീഷണങ് കഴിഞ്ഞ 15 വര്‍ഷം കഴിഞ്ഞാണ് അദാനി ഗ്രൂപ്പ് ലാഭവിഹിതം നല്‍കു. ഇതില്‍ നിന്നാണ് കേന്ദ്രം നല്‍കുന്ന സഹായം നെറ്റ് പ്രസന്‍റെ വാല്യൂ അനുസരിച്ച് തിരിച്ചടക്കേണ്ടത്.
എന്നാല്‍ തൂത്തുകുടി തുറമുഖത്തിന് തിരിച്ചടക്കണ്ടാത്ത വയബിലിറ്റി ഗ്യാപ് ഫണ്ടാണ് അനുവദിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പോര്‍ട് ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലാണ് തൂത്തുകുടി തുറമുഖം. അതിനാലാണ് തിരിച്ചടവ് വേണ്ടാത്തതെന്ന് തുറമുഖ മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ലെങ്കിലും സൗജമാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. വയബിലിറ്റി ഗ്യാപ് ഫണ്ട് വീണ്ടും ചര്‍ച്ചയാകമ്പോള്‍ കരാര്‍ ഒപ്പിട്ട് പണം കേന്ദ്രകൈമാറുന്നതിന് കാലതാമസമുണ്ടായേക്കും. എന്നാല്‍ തുറമുഖത്തിന്‍റെ കമ്മീഷനിങ്ങിനെ ഇത് ബാധിക്കില്ലെന്ന് അദാനി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കമ്മീഷനിങ് സാങ്കേതികം മാത്രമെന്നും തുറമുഖത്തില്‍ കപ്പലുകള്‍ വരുന്നതിലൂടെ ഇപ്പോഴും ബിസിനസ് നടക്കുന്നു എന്നുമാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു