ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. പി. സരിന്‍ പിന്നാലെ നടന്ന് വിളിച്ചിട്ടും കൈകൊടുക്കാതെ ഷാഫി പറമ്പില്‍ എംപിയും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങില്‍ വെച്ചാണ് ഷാഫിയും രാഹുല്‍ മാങ്കൂട്ടത്തിലും സരിനെ കണ്ടുമുട്ടിയത്. 

സരിന്‍ പലതവണ രാഹുലിന്റെ പേര് വിളിച്ചിട്ടും, കേള്‍ക്കാതെ പോയതോടെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിന്‍ ഇത് മോശമാണെന്ന് കൂടി കൂട്ടിച്ചേര്‍ത്തു. "ഷാഫീ..ഷാഫീ.. ഞാനിപ്പുറത്തുണ്ട്" എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് സരിന്‍ ഷാഫിയെ തട്ടി വിളിച്ചതോടെ "അപ്പുറത്ത് തന്നെ ഉണ്ടാവണം" എന്ന് പരിഹാസ രൂപേണെ പറഞ്ഞ് ഷാഫി അവിടെ നിന്ന് പോവുകയായിരുന്നു.

എന്നാല്‍ രാഹുലും ഷാഫി പറമ്പിലും മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനോട് സംസാരിക്കുകയും ചെയ്തു.ഈ സംഭവത്തെപ്പറ്റി പിന്നീട് മാധ്യമങ്ങളോട് സരിന്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.

'ഞാനും ഗോപിയേട്ടനും അടുത്തടുത്ത് നില്‍ക്കുകയായിരുന്നു. ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഞാന്‍ അടുത്ത് നില്‍ക്കുന്നു. ഞാന്‍ ചെയ്തതും ഗോപിയേട്ടന്‍ ചെയ്തതും തമ്മില്‍ എന്താ വ്യത്യാസമെന്ന് ഞാന്‍ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് ഞാന്‍ പറഞ്ഞു. അപ്പുറത്ത് തന്നെ ഉണ്ടാവണം എന്നായിരുന്നു ഷാഫിയുടെ മറുപടി. രാഹുല്‍ എന്നെ കണ്ടിട്ടേയില്ല'. സരിന്‍ പറഞ്ഞു. 

ENGLISH SUMMARY:

Shafi parambil and Rahul Mamkootathil ignore p Sarin