കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട്  തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലുകള്‍ പൂര്‍ണമായി തള്ളി ശോഭ സുരേന്ദ്രന്‍. വെളിപ്പെടുത്തലിന് മുന്നോടിയായി ശോഭ വീട്ടില്‍ വന്നെന്നതിന് തെളിവായി തിരൂര്‍ സതീശന്‍ ഫോട്ടോ പുറത്തുവിട്ടിരുന്നു. തന്‍റെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് ഫോട്ടോ എടുത്തതെന്നും  അസുഖബാധിതയായ തന്‍റെ  അമ്മയെ കാണാന്‍ എത്തിയപ്പോഴുള്ള ഫോട്ടോയാ‌ണെന്നുമാണ് ശോഭയുടെ നിലപാട്. സതീശന്‍ കൊണ്ടുവന്ന ഫോട്ടോയ്ക്ക് ഒന്നര വര്‍ഷത്തെ പഴക്കമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. Also Read: ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു; വീട്ടിലെത്തിയ ചിത്രം പുറത്തുവിട്ട് തിരൂര്‍ സതീശന്‍

അതേസമയം, മലപ്പുറത്തെ  പൊലീസുദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്തെന്ന ആരോപണം മുട്ടില്‍ മരംമുറിക്കേസ് പ്രതി ആന്‍റോ അഗസ്റ്റിന്‍  കെട്ടിച്ചമച്ചതെന്ന് ശോഭാ സുരേന്ദ്രന്‍. അതിജീവിതയ്ക്ക് 10 ലക്ഷം കൊടുത്ത് വാങ്ങിയ പരാതിയാണ്.  തിരൂര്‍ സതീശനെ തനിക്കെതിരെ ഇറക്കിയതിലും ആന്‍റോ അഗസ്റ്റിന് പങ്കുണ്ട് . തിരൂര്‍ സതീശനെനും ആന്‍റോ ആഗസ്റ്റിനുമെതിരെ  മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മാംഗോ ഫോണിന്‍റെ പേരില്‍ ആന്‍റോ അഗസ്റ്റിന്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. സച്ചിനെയും അമിതാഭ് ബച്ചനെയും അവരറിയാതെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി. കേസില്‍നിന്ന് രക്ഷതേടി ആന്‍റോ തന്‍റെ അടുത്തെത്തിയെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിന്‍റെ മറവില്‍ ആന്‍റോ അഗസ്റ്റിന്‍ വന്‍ തട്ടിപ്പ് നടത്തിയെന്നും ശോഭ ആരോപിച്ചു.

ENGLISH SUMMARY:

Shobha Surendran denied thirur satheesans disclosure