wayanad-suicide

TOPICS COVERED

ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വയനാട് മൂടക്കൊല്ലി സ്വദേശി ജിതിന്‍റെ വേര്‍പാടില്‍ നിന്ന് മുക്തരാകും മുന്‍പ് നാടിനെ ദുഖത്തിലാഴ്ത്തി ജിതിന്‍റെ സുഹൃത്തും ആത്മഹത്യ ചെയ്തു. മൂടക്കൊല്ലി നെടുമല ശരത് (ചാമി) ആണ് ആത്മഹത്യ ചെയതത്. ഇരുപത്തിയേഴ് വയസായിരുന്നു. സുഹൃത്ത് ജിതിന്‍ മരിച്ചതിനെ തുടര്‍ന്ന് ശരത് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമാകും മുന്‍പായിരുന്നു ശരതിന്‍റെ സുഹൃത്തും മൂടക്കൊല്ലി സ്വദേശിയുമായ ജിതിന്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. ഒക്ടോബര്‍ 31ന് കര്‍ണാടക ചാമരാജനഗറില്‍ വച്ച് ജിതിനും സംഘവും സഞ്ചരിച്ചിരുന്ന ഓമ്നി വാനിലേക്ക് മറ്റൊരു ഓമ്നി വാനിടിച്ച് അപകടമുണ്ടായത്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന ഓമ്നി വാന്‍ ജിതിന്‍ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിന്‍ മരണപ്പെട്ടു.

Also Read: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം; മേഘ്നയെ ഒറ്റയ്ക്കാക്കി ജിതിന്‍ മടങ്ങി; സ്വപ്നങ്ങള്‍ ബാക്കി

നാടിനും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ജിതിന്‍റെ മരണവാര്‍ത്ത നാടിനെ തളര്‍ത്തിയിരുന്നു. ആ സങ്കടക്കടലില്‍ നിന്ന് കരകേറുമുന്‍പാണ് ശരതിന്‍റെ വിയോഗവാര്‍ത്ത എത്തുന്നത്. ഷാജനാണ് ശരത്തിന്‍റെ പിതാവ്. മാതാവ് കോമളം. ശ്യാംജിത്താണ് ഏക സഹോദരന്‍.