tension-hotel-after-search-

പാലക്കാട് യുഡിഎഫ് നേതാക്കളുടെ മുറികളിലെ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷവസ്ഥ. ഡിവൈഎഫ്ഐയുടെയും, യുവമോര്‍ച്ചയുടെയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ തമ്മിലാണ് പൊലീസിന്റെ കണ്‍മുന്നില്‍ വച്ച് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വി.കെ.ശ്രീകണ്ഠൻ എം.പിയും ഷാഫി പറമ്പിൽ എം.പി യും, ജ്യോതി കുമാർ ചാമക്കാലയും ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ നേതാക്കള്‍ സ്ഥലത്ത് എത്തി. 

രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽ.ഡി.എഫ് പരാതിയിലാണ് പൊലീസ് നീക്കം. ബിന്ദു കൃഷ്ണയുടെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ തടഞ്ഞു. വനിത പൊലീസ് ഇല്ലാതെ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്തു. ഹോട്ടൽ മുറിയിലെ പരിശോധന ആസൂത്രിത ഗൂഡാലോചനയെന്ന് ബിന്ദു കൃഷ്ണ. തിരഞ്ഞെടുപ്പ് കമ്മിഷനും സമാന പരാതി ലഭിച്ചുവെന്നാണ് എൽഡിഎഫ് ആരോപണം.

ENGLISH SUMMARY:

Tensions after police search in Palakkad