sureshgopi-look

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം  ഓഫീസിലെത്താനും  മണ്ഡല സന്ദർശനം തുടരാനുമാണ് നിർദേശം. അനുമതി ലഭിക്കാതെ  ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനാകില്ല. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ​ഗോപി തന്നെ ഒരു വേദിയില്‍ പ്രസം​ഗിച്ചിരുന്നു. താടിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

 
ENGLISH SUMMARY:

Suresh Gopi is not allowed to act