gunman-anilkumar-2

നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ നേതൃത്വത്തില്‍ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന പൊലീസിന്‍റെ റഫർ റിപ്പോർട്ട് കോടതി തള്ളി. കേസിൽ അന്വേഷണം വേണമെന്നു ആലപ്പുഴ മജിസ്ട്രേട്ട് കോടതി   ഉത്തരവിട്ടു.  പൊലീസിന്‍റെ റഫർ റിപ്പോർട്ട് തള്ളി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.  

 

2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗൺമാ‍ൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും ചേർന്നു മർദിച്ചെന്നാണു കേസ്. Also Read: ദിവ്യ ശത്രുവല്ല, കേഡര്‍! ഉദ്ദേശ്യം തിരുത്തല്‍ മാത്രം, കൊല്ലലല്ല: എംവി.ഗോവിന്ദന്‍

എന്നാൽ, മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതാണെന്നും പരാതി തള്ളണമെന്നുമാണ് പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിനെതിരെയാണ് അജയ് ഹർജി നൽകിയത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Alappuzha Judicial First Class Magistrate Court-1 on Friday ordered a probe into alleged assault of Youth Congress workers by Chief Minister's gunman Anil Kumar, security officer S Sandeep and three others during the Nava Kerala yatra. The Court ordered the probe, rejecting the refer report filed by the police, which said that the accusations of assault were wrong and the incident never happened.