ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കെഎസ്ആര്‍ടിസി തിരഞ്ഞെടുത്ത 24 ഹോട്ടലുകളില്‍ മിക്കതും ഹൈക്ലാസ്. കഴിക്കാനായി ബസ് നിര്‍ത്തുന്ന ഹോട്ടലുകള്‍ കാണുമ്പോള്‍ ഇനിമുതല്‍ യാത്രക്കാരുടെ കണ്ണുതള്ളും. ചില ഹോട്ടലുകള്‍ ഭക്ഷണത്തിന് സ്പെഷ്യല്‍ റേറ്റ് നല്കാന് തയാറാണ്. ശുചിമുറി സൗകര്യവും ബസ് പാര്‍ക്കിങ്ങിനുള്ള ഇടയുമാണ് ഹോട്ടലുകള്‍ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡമായി കെഎസ്ആര്‍ടിസി പറയുന്നത്.
ENGLISH SUMMARY:
Most of the 24 hotels selected by KSRTC for long-distance passengers to have meals are high-class