തര്‍ക്കങ്ങള്‍ക്കിടെ ഐക്യാഹ്വാനവുമായി മുസ്‌ലിം ലീഗ് അധ്യക്ഷനും സമസ്ത അധ്യക്ഷനും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍. സമുദായത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന് ലീഗ് പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരു കുടുംബമാകുമ്പോള്‍ ഭിന്നസ്വരം സ്വാഭാവികമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. ഖാസി ഫൗണ്ടേഷന്‍ സമസ്തയ്ക്ക് എതിരല്ല. സമാന്തര സംവിധാനം അല്ലെന്ന് ഇരുവരും നിലപാട് വ്യക്തമാക്കി. ഉമര്‍ ഫൈസിക്കെതിരെ പ്രതിഷേധം തെരുവിലേക്ക് നീളുന്നതിനിടെയാണ് ഇരു നേതാക്കളും രംഗത്തെത്തിയത്. Also Read: സമസ്തയുടെ ശക്തി മനസ്സിലാക്കണം; നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങള്‍
അതേസമയം, പാണക്കാട് തങ്ങളെ ആക്ഷേപിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കോഴിക്കോട് സമസ്ത ആസ്ഥാനത്തിന് മുന്നിൽ ബോർഡ്. ഉമർ ഫൈസിയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടാണ് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സമസ്ത മത വിദ്യാഭ്യാസ ബോർഡ് യോഗം നടക്കുന്നതിനിടെ ആണ് സമസ്ത പ്രവർത്തകരുടെ പേരിൽ ബോർഡ് സ്ഥാപിച്ചത്.