ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണു. യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നഗരത്തിൽ ഇന്ദിര ജങ്ഷന് സമീപം ഉണ്ടായ അപകടത്തിൻ്റെ CC ടി വി ദൃശ്യങ്ങൾ പുറത്തു വന്നു.
അധികൃതരുടെ അനാസ്ഥ സൃഷ്ടിച്ച അപകടത്തിൽ നിന്ന് ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് ഗർഭിണിയായ യുവതി രക്ഷപെട്ടത്. ഭർത്താവുമൊന്നിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് എത്തിയതാണ് യുവതി. കടയിലേക്ക് കയറാനായി ഓടയുടെ മുകളിലുള്ള പലകയിൽ ചവിട്ടിയപ്പോൾ പലക തകർന്നാണ് ഓടയിലേക്ക് വീണത്. യുവതിയുടെ ഭർത്താവും സമീപത്തെ വ്യാപാരികളും ചേര്‍ന്ന യുവതിയെ ഓടയില്‍ നിന്ന് കരയ്ക്കുകയറ്റി ഓടയ്ക്കു മുകളിൽസ്ഥാപിക്കുന്നതിനുള്ള സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനാണ് ദുർബലമായ പലക സ്ഥാപിച്ചിരുന്നത്. അപകട സൂചന ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്ഥാപിച്ചിരുന്നില്ല.
അപകടത്തെ തുടർന്ന് ഈ ഭാഗത്തുള്ള ഓടയുടെ മുകളിൽ സ്ലാബുകൾ സ്ഥാപിച്ചു. ഇന്ദിരാ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡ് നവീകരണവും ഓടനിർമാണവും തുടങ്ങിയിട്ട് ആഴ്ചകളായി. അപായ സൂചന ബോർഡുകൾ സ്ഥാപിക്കാതെയുള്ള നിർമാണ ജോലികൾ നഗരത്തിൽ പലയിടത്തും നടക്കുന്നുണ്ട്.