പത്തനംതിട്ട കോന്നിയില്‍ ബാറിന് മുന്നില്‍ യുവാവിന് അക്രമി സംഘത്തിന്റെ മര്‍ദനം. സിമന്റ് കട്ട കൊണ്ട് തലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കുളത്തുമണ്‍ സ്വദേശി സനോജിനാണ് മര്‍ദനമേറ്റത്. കോന്നി സ്വദേശികളായ അജീഷ്, രതീഷ്, മധു, ബിനു എന്നിവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. ഇന്നലെ സന്ധ്യക്കായിരുന്നു കോന്നി സൂര്യ ബാറിന് മുന്നിലെ ആക്രമണം.
നേരത്തേയുണ്ടായ തര്‍ക്കത്തിലുള്ള വൈരാഗ്യം മൂലം ബാറില്‍ നിന്നിറങ്ങിയ സനോജിനെ സംഘം ആക്രമിക്കുകയായിരുന്നു. അജീഷ് സിമന്റ് കട്ടയുമായി പാഞ്ഞടുത്തെങ്കിലും സനോജ് തിരിച്ചടിച്ചു. മറ്റുള്ളവര്‍ സംഘം ചേര്‍ന്നെത്തിയതോടെ സനോജ് നിലത്തു വീണു. ആറ് പേരും ചേര്‍ന്ന് വയറ്റത്തും നെഞ്ചത്തും ചവിട്ടുകയായിരുന്നു. സനോജ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. നാലാംപ്രതി ബിനു അറസ്റ്റിലായി. മറ്റുള്ളവര്‍ ഒളിവിലാണ്.