പത്തനംതിട്ട നഗരത്തില്‍ കാര്‍ റാലിയുമായി വഴി തടഞ്ഞ് യുവാക്കളുടെ പിറന്നാള്‍ ആഘോഷം. തിരക്കേറിയ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആയിരുന്നു ആഘോഷം. പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. ജില്ലയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതുവഴിയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ പിറന്നാള്‍ ആഘോഷമാണിത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്നലെ രാത്രിയായിരുന്നു ആഘോഷം. രാത്രി പതിനഞ്ചിലധികം കാറുകള്‍ ഇരപ്പിച്ചെത്തി സിഗ്നല്‍ ലൈറ്റിന് വലം വച്ചു നിര്‍ത്തി. തുടര്‍ന്നായിരുന്നു കേക്ക് മുറിക്കല്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിയാസിന്‍റെ പിറന്നാളാണ് ആഘോഷിച്ചത്. ഒരു മണിക്കൂറോളം ഭീതിപരത്തുന്ന അന്തരീക്ഷം. ഗതാഗതവും തടസപ്പെടുന്ന സാഹചര്യവും ആയിരുന്നു. വെട്ടിപ്പുറത്തെ കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തരുടെ കൂട്ടായ്മയായ ക്ലബ് ആണ് പരിപാടി സംഘടിപ്പിച്ചത്.
മുന്‍പ് ഇവര്‍ക്കെതിരെ നാട്ടുകാര്‍ പരസ്യ പ്രതിഷേധം വരെ നടത്തിയതാണ്. ഇതിനെക്കുറിച്ച് അറിവില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്‍റെ പ്രതികരണം. എന്നാല്‍ ജില്ലയില്‍ ഇതിന് മുന്‍പ് നടത്തിയ രണ്ട് പൊതു ആഘോഷവും സംഘടിപ്പിച്ചത് ഡിവൈഎഫ്ഐ നേതാക്കളാണ്. സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാകേസ് പ്രതി ശരണ്‍ ചന്ദ്രന്‍ പ്രവര്‍ത്തകരെക്കൂട്ടി റോഡ് തടഞ്ഞ് പിറന്നാളാഘോഷിച്ചു. കാപ്പാ എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. രണ്ടാം സംഭവം അടൂര്‍ പറക്കോട്ടായിരുന്നു. ദീപാവലി ദിവസം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി റിയാസ് റെഫീക്കിന്‍റെ പിറന്നാളാഘോഷത്തിലായിരുന്നു പൊതുവഴിയിലെ ആള്‍ക്കൂട്ടം. എംഡിഎംഎ കേസ് പ്രതിയും കഞ്ചാവ് കേസ് പ്രതിയും വരെ ഇതില്‍ പങ്കെടുത്തിരുന്നു. പൊതുവഴിയിലെ ആഘോഷങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നു എന്നാണ് യുവ നേതാക്കളുടെ വിലയിരുത്തല്‍