ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം തുടരും . മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി . സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പരാതിക്കാരിയുടെ ഫോണ്‍ അന്വേഷണ സംഘം ചോദിക്കുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അന്വേഷണ സംഘത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു.
പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ തനിക്കെതിരെ എസ്.ഐ.ടി കഥകള്‍ മെനയുകയാണെന്നാണ് സിദ്ദിഖിന്‍റെ വാദം. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇന്നലെ അന്വേഷണ സംഘവും സർക്കാർ അഭിഭാഷകരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു.