High court of Kerala

High court of Kerala

വഖഫ് ഭൂമി കൈവശം വച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡിന്റെ പരാതിയിലായിരുന്നു പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് . 

ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടിസ്

ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടിസ്. ചാവക്കാട്, ഗുരുവായൂര്‍, ഒരുമനയൂര്‍ താലൂക്കുകളിലെ താമസക്കാര്‍ക്കാണ് നോട്ടിസ് ലഭിച്ചത്. നോട്ടിസിന്റെ പകര്‍പ്പ് മനോരമ ന്യൂസിന്. 

ഇതിനിടെ വയനാട്ടില്‍‌ ടൗണ്‍ മസ്ജിദ് ഇമാം ഉള്‍പ്പെടെ അഞ്ച് ഭൂവുടമകള്‍ക്ക്  വഖഫ് ബോര്‍‌‍ഡ് നോട്ടിസ് ലഭിച്ചു. തലപ്പുഴ തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമി വഖഫ് സ്വത്താണെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ് നൽകിയത്. ഈ മാസം 16ന് ഉള്ളിൽ മറുപടി നൽകണമെന്ന് നിർദേശം. വിഷയം വഖഫ് ബോര്‍ഡ് പരിഗണനയിലാണെന്നും ഒരാളെയും ഇറക്കി വിടരുതെന്നാണ് തങ്ങളുടെ നിലപാട് എന്നുമാണ് മഹല്ല് കമ്മിറ്റിയുടെ പക്ഷം 

സി.വി. ഹംസ ഫൈസി, രവി, കുന്നക്കാടൻ ജമാൽ, റഹ് മത്ത്, വി പി എച്ച് സലിം എന്നിവർക്കാണ് നോട്ടിസ് ലഭിച്ചത്. തലപ്പുഴ ഹയാത്തുൽ ഇസ്ലാം ജമാഅത്ത് പള്ളി കമ്മിറ്റി 2022 ൽ നൽകിയ പരാതിയിലാണ് വഖഫിന്റെ നടപടി. തലപ്പുഴയിലെ പള്ളിയും പള്ളിയുടെ ചുറ്റുമുള്ള സ്ഥലങ്ങളും വഖഫ് വക ഭൂമിയാണെന്നാണ് നോട്ടിസ്. നിലവിലെ കൈവശക്കാർ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഈ മാസം 16 നുള്ളിൽ മറുപടി നൽകണമെന്നും നോട്ടിസിലുണ്ട്. വില കൊടുത്ത് വാങ്ങി കഴിഞ്ഞ ആഴ്ച വരേ നികുതി അടച്ച പ്രദേശവാസികൾക്ക് നോട്ടീസ് ലഭിച്ചതോടെ കടുത്ത ആശങ്കയിലായി 

ഈ മാസം 24 നാണ് തപാൽ വഴി നോട്ടിസ് ലഭിച്ചത്. പരാതി നൽകിയ ഹയാത്തുൽ ഇസ്ലാം ജമാഅത്ത് പള്ളി കമ്മറ്റി ഭാരവാഹികൾ ഇതു വരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ആശങ്ക ഉത്തരവാദിത്വപെട്ടവർ കാണണമെന്നാണ് ആവശ്യം. അതിനിടെ പി.ജയരാജന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധി സംഘം നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സന്ദർശിച്ചു.