ജിവിതത്തിൽ ആദ്യമായി കിട്ടിയ സസ്പെൻഷനാണെന്നും ഓഡർ കൈപറ്റിയത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എന്‍ പ്രശാന്ത്. ശരിയെന്നു കരുതുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലന്നാണ് വിശ്വസിക്കുന്നത്. മനോരോഗി ഭാഷാപരമായ പ്രയോഗമാണ്. മലയാളത്തിൽ നിരവധി ഇഡിയംസ് ആൻഡ് ഫ്രെയിസസ് ഉണ്ട്. എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കുക എന്നത് നടക്കില്ല. നമുക്ക് ബാധകമായിട്ടുള്ളത് കോഡ് ഓഫ് കണ്ടക്ട് ആണ്. സസ്പെൻഷൻ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങൾ നടത്താമെന്നും പ്രശാന്ത് മാധ്യമങ്ങളോടു പറഞ്ഞു.
സർവീസ് ചട്ടങ്ങളുടെ ലംഘനങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രശാന്ത്.
Read Also: അച്ചടക്ക നടപടി അദ്ഭുതപ്പെടുത്തി; പറഞ്ഞത് സത്യമെന്ന് പ്രശാന്ത്; ട്രൈബ്യൂണലിനെ സമീപിച്ചേക്കും
സമൂഹമാധ്യമത്തിലൂടെ അഡിഷനൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു. എ.ജയതിലകിനെ വിമർശിച്ചും അധിക്ഷേപം ചൊരിഞ്ഞും ഇന്നലെയും സമൂഹമാധ്യമത്തിൽ പ്രശാന്ത് കുറിപ്പിട്ടിരുന്നു. ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്നും റവന്യൂ മന്ത്രി കെ.രാജനും വ്യക്തമാക്കിയിരുന്നു