TOPICS COVERED

ഫോര്‍ട്ടുകൊച്ചിയില്‍ വിദേശ വിനോദസഞ്ചാരി ഓടയില്‍ വീണതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്തൊരു നാണക്കേടെന്നും പുറംലോകം കൊച്ചിയെയും കേരളത്തെയും കുറിച്ചും എന്ത് ചിന്തിക്കും എന്നും കോടതി. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോർട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയിൽ നവീകരണത്തിനായി പൊളിച്ച കാനയിൽ വീണ് ഫ്രഞ്ച് പൗരൻ ലാൻഡന് പരുക്കേറ്റത്. അപകടത്തിൽ ഇയാളുടെ കണങ്കാലിന് പൊട്ടലുള്ളതായി പരിശോധനയിൽ വ്യക്തമായിരുന്നു. അപകടവാര്‍ത്ത  മനോരമ ന്യൂസാണ് ആദ്യം പുറത്തുവിട്ടത്. 

ENGLISH SUMMARY:

High Court strongly criticizes foreign tourist who fell into drain