wayanad-landslide-aid

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരല്‍മല മേഖലയില്‍ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

 

അതേസമയം, വയനാടിന് ധനസഹായം വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. വയനാടിനായി പ്രത്യേക സഹായം ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തനിനിറം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഭൂപടത്തില്‍ കേരളമില്ലേയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. വയനാടിന് സഹായം ലഭിക്കുന്നതിനായി യുഡിഎഫ് തനിച്ച് സമരം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. 

വയനാടിനോടുള്ള അവഗണന ‍ഞെട്ടിക്കുന്നതാണെന്നും ജനത്തെ അണി നിരത്തി നേരിടുമെന്നുമായിരുന്നു മന്ത്രി എം.ബി രാജേഷിന്‍റെ പ്രതികരണം. സഹായം നിഷേധിച്ചത് കേരളം പൊറുക്കില്ല. എല്ലാ നിര്‍ണായക ഘട്ടങ്ങളിലും പിന്നില്‍നിന്ന് കുത്തുന്നവരായി കേന്ദ്രം മാറിയെന്നും അദ്ദേഹം പറഞ്ഞു.

Google News Logo Follow Us on Google News