samastha-league

മുനമ്പത്തെ ഭൂമി പ്രശ്നം സമസ്ത പഠിക്കുന്നതേയുള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വഖഫ് ഭൂമിയാണെന്ന് മുഖപത്രത്തില്‍ വന്നിരിക്കുന്നത് സമസ്തയുടെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.  മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അഡ്ജസ്റ്റുമെന്‍റുകള്‍ക്കുള്ളതല്ലെന്നുമാണ് എസ്​വൈഎസ് സെക്രട്ടറി എഴുതിയ ലേഖനത്തില്‍ ഉണ്ടായിരുന്നത്. 'ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നതെന്നും മുസ്​ലിം സംഘടനകളുടെ യോഗത്തിലെ തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറ ലേഖനത്തില്‍ എഴുതിയത്. ഇതിനെയാണ് സമസ്ത തള്ളിയിരിക്കുന്നത്. 

 

അതേസമയം, മുനമ്പത്ത് രമ്യമായ പരിഹാരമാണ് വേണ്ടതെന്ന നിലപാടാണ് മുസ്​ലിം ലീഗ് മുന്നോട്ട് വയ്ക്കുന്നത്. സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ ലീഗ് മുന്‍കൈയെടുക്കുമെന്നും സാദിഖലി തങ്ങള്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

ENGLISH SUMMARY:

Jifri Thangal says that Samastha is studying the Munambam land issue and rejects the article that appeared in the paper, stating that it does not represent Samastha's stand, The Muslim League calls for a peaceful solution to the Munambam issue.