തിരുവനന്തപുരത്ത് ആത്മഹത്യാഭീഷണിയുമായി ശുചീകരണത്തൊഴിലാളികള്‍. കോര്‍പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി. നഗരസഭ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
നഗരകാര്യ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ഗായത്രി ബാബുവിന്റെ നേതൃത്വത്തിൽ ചർച്ചയ്ക്ക് വിളിച്ച സമയം ജാതീയ അധിക്ഷേപം നടത്തിയെന്നാണ് തൊഴിലാളികളുടെ ആരോപണം. ഇടതുയൂണിയനില്‍പെട്ട ശുചീകരണത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്.