തൃശൂർ പാലയൂരിൽ വഖഫ് നിയമത്തിനെതിരെ പാലയൂർ ഫൊറോനയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പരമ്പരാഗത ഭൂവുടമകളില്‍നിന്നും വിലകൊടുത്തും പട്ടയമായും ലഭിച്ച വസ്തുക്കളിലാണ് വഖഫ് അവകാശം ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
വഖഫ് ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചാവക്കാട്ട് ഭൂവുടമകള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു റാലിയും പൊതുയോഗവും. പ്രതിഷേധ റാലിയിൽ പാലയൂർ ഫൊറോനയിലെ വിവിധ ഇടവകകളിലുള്ളവർ പങ്കെടുത്തു. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി പാലയൂര്‍, തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി താമസിക്കുന്നവരുടെ ഭൂമിയില്‍ അവകാശമുന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും അധികൃതരും മൗനം പാലിക്കുകയും കണ്ണടക്കുകയുമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.