പാലക്കാട് പോളിങ്ങിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുയർത്തി സി പി എം മലപ്പുറം ജില്ല നേതൃത്വവും ഇടതു നേതാക്കളും. അധികാരത്തിനുവേണ്ടി ലീഗ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മത മൗലികവാദ കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ രാഷ്ട്രീയ വിമർശനം സ്വാഭാവികമാണെന്നായിരുന്നു സി.പി.എം ജില്ല നേതൃത്വത്തിന്‍റെ ആക്ഷേപം. പിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇ. പി. ജയരാജനും കെ ടി ജലീലും വിമർശനവുമായി രംഗത്തെത്തി.
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട് എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപത്തിന് ചുവടുപിടിച്ചാണ് സിപിഎം നേതൃത്വമാകെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കടന്നാക്രമിക്കുന്നത്. രാഷ്ട്രീയമായ വിമർശനമേൽക്കുമ്പോൾ മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നത് ഹീനമാ നിലപാടെന്നാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആക്ഷേപമുയർത്തിയത്. രാഷ്ട്രീയ നേതാവായ സാധങ്ങളെ വിമർശിക്കുമ്പോൾ ലീഗിനെ എന്തിനാണ് ബേജാർ എന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചോദ്യം.
ജമാഅത്ത് ഇസ്ലാമിയെ മുസ്ലിം ലീഗിൻ്റെ മുൻ പ്രസിഡന്റ്മാർ എതിർത്തിട്ടുണ്ട്. എന്നാൽ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിക്കുമെതിരെ സംഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണന്നും ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖ് അലി തങ്ങളെ അതേ നാണയത്തിൽ വിമർശിക്കുമെന്ന് കെടി ജലീൽ എംഎൽഎ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.