വൈദ്യുതി പ്രസരണത്തിനും വിതരണത്തിനും ജിഎസ്ടി ഒഴിവാക്കിയിട്ടും ഉപഭോക്താക്കള്‍ക്ക് പ്രയോജനം കൈമാറാതെ KSEB. ഈ സേവനങ്ങള്‍ക്കുള്ള പതിനെട്ടുശതമാനം നികുതിയാണ് ജിഎസ്ടി വകുപ്പ് ഒഴിവാക്കിയത്. അതേസമയം, സാങ്കേതികത്വം ചൂണ്ടിക്കാട്ടി കരാറുകാരെ സഹായിക്കാന്‍ കൂടുതല്‍ നികുതി ചുമത്തി  ഉത്തരവുകളിറക്കുകയാണ് കെ.എസ്.ഇ.ബി.

വൈദ്യുതി പ്രസരണമേഖലയിലെ ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുന്ന ജോലികള്‍, വിതരണമേഖലയില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുമ്പോഴുള്ള പ്രവൃത്തികള്‍ എന്നിവയ്ക്കാണ് ചരക്കുസേവന നികുതി ഇളവ് നല്‍കിയത്. എന്നാല്‍ ഇതിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് കൈമാറുന്നതിന് പകരം കരാറുകാരെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഇത് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നുമാണ് വൈദ്യുതി ബോര്‍ഡിന്റെ വാദം.

ENGLISH SUMMARY:

kseb exempts gst yet consumers are not benefited