പാലക്കാട്ട് ജനം വോട്ടുചെയ്യുമ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞ് പത്രപ്പരസ്യവും സന്ദീപ് വാരിയറും. സി.പി.എം പരസ്യം നൽകിയത് ബിജെപിയെ സഹായിക്കാനെന്ന് കെ.സി.വേണുഗോപാലും വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു. സന്ദീപ് ആര്‍എസ്എസ്സിനെ തള്ളിപ്പറഞ്ഞില്ലെന്ന വാദമുയര്‍ത്തിയാണ് സി.പി.എം പ്രതിരോധം. സമസ്തയോടുള്ള അതൃപ്തി കുഞ്ഞാലിക്കുട്ടിയും പത്രപ്പരസ്യത്തിലെ അതൃപ്തി എന്‍.എന്‍.കൃഷ്ണദാസും പ്രകടിപ്പിച്ചതും വോട്ടുനാളില്‍ കണ്ടു. തിരഞ്ഞെടുത്ത പത്രങ്ങളിൽ മാത്രം സി.പി.എം പരസ്യം നൽകിയത് ബിജെപിക്കുള്ള സഹായമാണെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു.