പ്രതീകാത്മക ചിത്രം

 കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഒടുവില്‍ എത്തിയത് കണ്ടക്ടറും ഡ്രൈവറും തമ്മിലുള്ള പൊരിഞ്ഞ അടിയില്‍. വണ്ടി തകരാറിലായതു ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന പരാമർശമാണു മർദനത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. 

 മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ മനോജിനെതിരെയാണ്  പൊലീസ് കേസെടുത്തത്. കണ്ടക്ടർ സി.കെ.ആന്റണിക്കാണു മനോജില്‍ നിന്നും മർദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞാണു വണ്ടി വഴിയില്‍ കേടാവുന്നതും തുടര്‍ന്നുള്ള പ്രശ്നങ്ങളും. എറണാകുളത്തു നിന്നും മൂന്നാറിലേക്കു മടങ്ങുകയായിരുന്ന ബസ് കോതമംഗലത്തിനു സമീപത്തുവച്ചാണ് കേടായത്. 

മൂന്നാറിൽനിന്നു പകരം സംവിധാനമേർപ്പെടുത്തി ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ കണ്ടക്ടറുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. 

KSRTC bus getting stuck on the road, eventually resulted in a fight between the conductor and the driver at Kothamangalam:

KSRTC bus getting stuck on the road, eventually resulted in a fight between the conductor and the driver at Kothamangalam. A case has been registered against the bus driver .