k-gopalakrishnan

മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം. ജില്ലാ ഗവ.പ്ലീഡർ ടി.ഗീനാകുമാരിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് നിയമോപദേശം നൽകിയത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് മതസ്പർധ വളർത്താൻ വഴിയൊരുക്കുന്നതാണെന്നു  നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടി. ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണെമന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണു  പൊലീസ് നിയമോപദേശം തേടിയത്. തുടർ നടപടി നാളെ തീരുമാനിക്കും

 
വാട്സാപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം|K Gopalakrishnan
വാട്സാപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം #Thiruvananthapuram
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Legal advice to file a case against Gopalakrishnan