financial-crisis

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും ഓഫീസുകള്‍ മോഡി പിടിപ്പിക്കുന്നതിനുമുള്ള നിയന്ത്രണം നാലാം വര്‍ഷവും നീട്ടി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണം ഒരു വര്‍ഷത്തേക്കുകൂടി നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. ധനപ്രതിസന്ധി മറികടക്കാന്‍ പദ്ധതി, പദ്ധതിയേതര ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശത്തിന്‍റെ തുടര്‍ച്ചയാണ് ഉത്തരവ്. 

 

സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഗുരുതരമായ ധന പ്രതിസന്ധി പരസ്യമായ ഒരു രഹസ്യമാണ്. ആ രഹസ്യം ഒരിക്കല്‍ കൂടി പരസ്യമാക്കുന്നതാണ് ധനവകുപ്പിന്‍റെ പുതിയ ഉത്തരവ്. കോവിഡ് കാലത്തുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറകടയ്ക്കാന്‍ 2020 നവംബര്‍ 11ന് ധനവകുപ്പ് ഇറക്കിയ ഉത്തരവിന്‍റെ 13–ാം ഖണ്ഡികയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോഡി പിടിപ്പിക്കല്‍, സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ ഒരുവര്‍ഷത്തേക്ക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

കോവിഡ് മാറി, അതിന്‍റെ പ്രത്യാഘാതങ്ങളില്‍ നിന്ന് വിപണി കരകയറി, നികുതി, നികുതിയേതര വരുമാനങ്ങള്‍ പഴയപടിയിലായി. പക്ഷെ ഈ നിയന്ത്രണം തുടര്‍ച്ചയായ നാലാം വര്‍ഷവും നീട്ടി ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ധനപ്രതിസന്ധിയെ തുടര്‍ന്ന്, ഭരണാനുമതി നല്‍കിയ പദ്ധതികള്‍ മറ്റിവയ്ക്കാനും, അനിവാര്യമയ പദ്ധതികള്‍ മാത്രം വിഹിതം അമ്പത് ശതമാനമാക്കി ചുരുക്കി നടപ്പാക്കാനും വിവിധ വകുപ്പുകള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയാണ് ഈ ഉത്തരവും. 

ENGLISH SUMMARY:

The state government has extended the restrictions on purchasing new vehicles and renovating offices for the fourth consecutive year.