cm-pressmeet

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അവഗണനെയെന്ന് പാര്‍ലമെന്റംഗങ്ങളുടെ യോഗത്തിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തസമയത്ത് വിവിധ സേനകളുടെ സേവനം ലഭ്യമാക്കി.  അര്‍ഹമായ ദുരന്തസഹായം വൈകുന്നതില്‍ ഗൗരവതരമായ പ്രതിഷേധം അറിയിക്കണമെന്ന് മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു. 

 

വരാനിരിക്കുന്ന ചെലവ് ഉള്‍പ്പടെ 1222 കോടിരൂപയുടെ സഹായമാണ് ചോദിച്ചത്. എന്നാല്‍ കടമെടുപ്പ് പരിധി ഉള്‍പ്പടെ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. പരിസ്ഥിതിലോ മേഖലയുടെ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് എം.പിമാരുടെ യോഗം വിളിച്ചത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

cm against central government