young-man-died-after-consum

ഇടുക്കി വണ്ടിപ്പെരിയാറിൽ ബാറ്ററിവെള്ളം മദ്യത്തിലൊഴിച്ച് കഴിച്ചയാള്‍  മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി ജോബിനാണ് മരിച്ചത്. ജോബിനൊപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു ഗുരുതരാവസ്ഥയിൽ  കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തമിഴ്നാട് തിരുപ്പൂരിൽ ജോലി ചെയ്യുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സുഹൃത്ത് പ്രതാപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പോയതായിരുന്നു ഇരുവരും.

 

തിരികെ വരുമ്പോള്‍ കുമളി ചെക്ക് പോസ്റ്റിന് സമീപത്തുവച്ച് ഇരുവരും മദ്യപിച്ചു. വെള്ളമെന്നുകരുതിയാണ് ആംബുലൻസിലുണ്ടായിരുന്ന കുപ്പിയിലെ ബാറ്ററിവെള്ളം മദ്യത്തില്‍ ഒഴിച്ചത്.  ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ജോബിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH SUMMARY:

A young man died after consuming alcohol mixed with battery water in Vandiperiyar, Idukki.