palakkad-accident

TOPICS COVERED

പാലക്കാട് കൊടുവായൂരിൽ മദ്യപൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞ് കയറി ദമ്പതികള്‍ മരിച്ചു. വണ്ടാഴി സ്വദേശി ചാമി, ഭാര്യ ജാനു എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കൊടുവായൂര്‍ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇരുവരെയും എതിര്‍ദിശയിലൂടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനാണ് പുതുനഗരം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാൾ കടുത്ത മദ്യലഹരിയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ പരിശോധനയിലും ഇയാള്‍ മദ്യപിച്ചിട്ടുള്ളതായി തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. 

      പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.