സെക്രട്ടറിയേറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നു ജീവനക്കാരിക്കു പരുക്കേറ്റതില്‍ പരസ്യപ്രതിഷേധവുമായി ജീവനക്കാര്‍. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ അനക്സ് ഒന്നിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. അതേസമയം കഴിഞ്ഞ ദിവസം പരുക്കേറ്റ ജീവനക്കാരിയെ പത്തു തുന്നലുകളോടെ വാര്‍ഡിലേക്ക് മാറ്റി
ക്ലോസറ്റും , സീലിങ്ങും തകര്‍ന്നു ജീവനക്കാര്‍ക്ക് തുടരെ പരുക്കേറ്റിട്ടും പഴയ സാധനങ്ങള്‍ മാറ്റി പുതിയതു സ്ഥാപിക്കാത്തതിലാണ് ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കുന്നത്. ഭരണസിരാ കേന്ദ്രത്തിലെ അറ്റകുറ്റ പണികള്‍ക്ക് പണം നീക്കി വെയ്ക്കാത്ത സര്‍ക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിക്കാന്‍ മാത്രം പണം നീക്കിവെയ്ക്കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയാണ് ഇന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം ഇന്നലെ ക്ലോസറ്റ് തകര്‍ന്നു പരുക്കേറ്റ തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരിയുടെ മുറിവില്‍ പത്തു സ്റ്റിച്ചുണ്ട് . സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ജീവനക്കാരിയെ വാര്‍ഡിലേക്ക് മാറ്റി. കടുത്ത വേദനയാണെന്നും രണ്ടു ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ജീവനക്കാരിയുടെ ഭര്‍ത്താവ് മനോരമ ന്യൂസിനോടു പറഞ്ഞു