chalakkudi-dancer

ചാലക്കുടിയില്‍ പതിനാറു ഗ്രാം രാസലഹരിയുമായി ബംഗ്ലൂരുവിലെ മലയാളി നര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ ഒളരി സ്വദേശിയായ ഡെയ്സണ്‍ തോമസാണ് പിടിയിലായത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. അരലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

ENGLISH SUMMARY:

A Malayali dancer from Bangalore was arrested with 16 grams of chemical in Chalakudy