TOPICS COVERED

തൃശൂർ നാട്ടികയിലെ വാഹനാപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട നോവിലാണ് പ്രിയപ്പെട്ടവര്‍. തൃശൂരിലെ ജില്ലാ ആശുപത്രി മോർച്ചറിയ്ക്കു മുമ്പിൽ എത്തിയ ബന്ധുക്കൾ മൃതദേഹങ്ങൾ കണ്ട് വാവിട്ട് കരഞ്ഞു.

ഉറ്റവരെ ഓർത്ത് ഇങ്ങനെ ഉരുകാനെ ഇവർക്ക് ഇനി കഴിയുള്ളൂ. ഒറ്റരാത്രികൊണ്ട് ഇവർക്ക് നഷ്ടമായത് സ്വന്തമായിരുന്ന അഞ്ചുപേരെ. 

നാലുമണിക്ക് വന്ന കോൾ കേട്ട് ഞെട്ടി ഉണർന്നതാണ്. പിന്നെ കണ്ട കാഴ്ചകളുടെ ഞെട്ടൽ ഇവർക്ക് ഇപ്പോഴും മാറിയിട്ടില്ല. 

നിത്യവൃത്തിയ്ക്കു വകയില്ലാതെ ഏറെ കഷ്ടപ്പെട്ടാണ് ഇവരുടെ ജീവിതം. നാടുകൾ തോറും കറങ്ങി ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം. അങ്ങനെയുള്ള കുടുംബാംഗങ്ങളുടെ യാത്രയാണ് മദ്യ ലഹരിയിൽ ലോറി ജീവനക്കാർ തകർത്തത്.

ENGLISH SUMMARY:

Naattika accident; Relatives cried aloud infront of mortury