മനോരമന്യൂസ് ചാനലിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ചാനല്‍ നിയമനടപടിക്ക്. സഭാതര്‍ക്കവുമായി ബന്ധപ്പെടുത്തിയുള്ള തെറ്റായ വിവരങ്ങളാണ് വാട്സാപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത്. സുപ്രീംകോടതിയെയും ചില പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
മനോരമന്യൂസ് ചാനല്‍ ഉപയോഗിക്കുന്ന ഫോണ്ടുകളോ ശൈലിയോ നിറങ്ങളോ അല്ല സ്ക്രീന്‍ഷോട്ടുകളില്‍ ഉള്ളത്. അക്ഷരത്തെറ്റുകളുമുണ്ട്. ചാനല്‍ സ്ക്രീനിന്‍റെയും ലോഗോയുടെയും ദുരുപയോഗം, വ്യാജരേഖ നിര്‍മാണം, ദുരുദ്ദേശത്തോടുകൂടിയുള്ള പ്രചാരണം എന്നിവയ്ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
ENGLISH SUMMARY:
Manorama News has announced legal action against those spreading fake screenshots claiming to be from the channel. False information related to parliamentary debates is being circulated on platforms like WhatsApp and social media. Some posts even reference the Supreme Court. The screenshots lack the fonts, styles, and colors used by the channel and contain spelling errors. Misuse of the channel's screen and logo, creation of fake materials, and malicious propaganda will face strict legal measures.