പേടിപ്പെടുത്തും വിധം സംസ്ഥാനത്ത് കടന്നല്‍ കുത്തേറ്റുളള മരണങ്ങള്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം പതിനൊന്നു പേരാണ് കടന്നല്‍ കുത്തേറ്റ് മരിച്ചത്. കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളെക്കാള്‍ മനുഷ്യജീവന്‍ കവര്‍ന്നത് കടന്നലും തേനീച്ചയുമാണെന്ന് വനം വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മലയോര മേഖലയിലും കൃഷിയിടങ്ങളിലും ഉള്ളവരാണ് കടന്നല്‍ ആക്രമണത്തിലെ ഇരകളിലധികവും.
ജനുവരി മുതല്‍ നവംബര്‍ 21 വരെയുള്ള കണക്കുകളനുസരിച്ച് വന്യജീവി ആക്രമണങ്ങളില്‍ മരണമടഞ്ഞത് 44 പേരാണ്. 22 പേര്‍പാമ്പുകടിയേറ്റാണ് മരിച്ചത്. 11 പേര്‍ കടന്നല്‍, തേനീച്ച എന്നിവയുടെ കുത്തേറ്റും. ഇതേ കാലയളവില്‍ കാട്ടാന ആക്രമണങ്ങളില്‍ നാലുപേരും കാട്ടുപന്നി ആക്രമണങ്ങളില്‍ ആറുപേരും മരിച്ചു. അതായത് വന്യജീവികള്‍ കാരണം ഉണ്ടാകുന്ന മരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് കടന്നല്‍, തേനീച്ച ആക്രമണങ്ങള്‍ക്കുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ 30 ജീവനുകളാണ് കടന്നല്‍ –തേനീച്ച കുത്തേറ്റ് പൊലിഞ്ഞതെന്നും വനംവകുപ്പിന്‍റെ കണക്കുകള്‍കാണിക്കുന്നു.
കാടിനോടടുത്ത ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലാണ് കടന്നല്‍–തേനീച്ച ആക്രമണങ്ങള്‍ ഏറ്റവും കൂടുതലായുള്ളത്. ഇരകളില്‍ കൂടുതലും കൃഷിക്കാരും തൊഴിലുറപ്പുതൊഴിലാളികളുമാണ്. കണക്കുകള്‍ പ്രകാരം അടിയന്തര ശ്രദ്ധവേണ്ട പ്രശ്നമായി ഇത് വളരുകയാണ്