pantheeramkavu

TOPICS COVERED

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്.  രാഹുൽ സൈക്കോയാണെന്നും മകൾക്കുണ്ടായത് അതിക്രൂര പീഡനമെന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം  പൊലീസിനെ ആക്രമിച്ചതിലും രാഹുലിനെതിരെ കേസെടുത്തേക്കും. യുവതിയെ വീണ്ടും മർദിച്ചതിനാല്‍ ഹൈക്കോടതി റദ്ദാക്കിയ കേസിൽ പുനരന്വേഷണം നടത്താൻ സാധിക്കുമോ എന്നും പൊലീസ് പരിശോധിക്കും.

 

സമാനതകളില്ലാത്ത ക്രൂരതയാണ് ഭർത്താവ് രാഹുലിൽ നിന്ന് മകൾ നേരിട്ടതെന്ന് പിതാവ് വിശദീകരിക്കുന്നു.  ആംബുലസിൽവെച്ച്പോലും ക്രൂരമർദനത്തിന് ഇരയായി. 

ജോലി സ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി രാഹുൽ കസ്റ്റഡിയിൽ പാർപിച് ഭീഷണിപ്പെടുത്തിയാണ് ആദ്യ പരാതി പിൻവലിപ്പിച്ചതെന്നും ആരോപണം. ഇനി മകളെ ഭർത്താവിനൊപ്പം അയച്ചാൽ കൊല്ലപ്പെടുമെന്നും പിതാവ് ഭയപ്പെടുന്നു.രാഹുലിനോട് ഇനി വിട്ടുവീഴ്ചയില്ലെന്ന വ്യക്തമാക്കിയ ഇരയുടെ കുടുംബം മുൻ ഉത്തരവ് റദ്ദാക്കാൻ കോടതിയെ സമീപിക്കും.

ENGLISH SUMMARY:

The father told Manorama News that Rahul is a psycho and his daughter was subjected to brutal torture.