cpm-union-secretariat

സംസ്ഥാനത്തെ ക്ഷേമപെന്‍ഷനില്‍ വൻ തട്ടിപ്പ്. 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു. കണ്ടെത്തല്‍ ധന വകുപ്പ്‌ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനില്‍. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ, കോളജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാർ ഉൾപ്പെടെ പെൻഷൻ വാങ്ങുന്നുവെന്നു കണ്ടെത്തല്‍. ക്ഷേമ പെൻഷൻ വാങ്ങുന്ന പട്ടികയിൽ ഹയർ സെക്കണ്ടന്‍ഡറി അധ്യാപകരടക്കമുള്ളവര്‍. കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ്‌. കർശന അച്ചടക്ക നടപടിക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദേശം.

 

അതേസമയം, മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് എന്‍.ജി.ഒ അസോസിയേഷന്‍. ഇത്തരം ജീവനക്കാര്‍ക്ക് ശിക്ഷ നല്‍കണമെന്ന് എന്‍.ജി.ഒ അസോ.സിയേഷന്‍. ഉടന്‍ പരിശോധിക്കപ്പെടണമെന്നും ജനറല്‍ സെക്രട്ടറി എം.എ.ജാഫിര്‍ ഖാന്‍. ഗുരുതര തെറ്റെന്നും സത്യമെങ്കില്‍ പരിശോധന വേണമെന്നും ജോയിന്റ് കൗണ്‍സിലും പ്രതികരിച്ചു. ആരെങ്കിലും വ്യാജരേഖ ചമച്ചെങ്കില്‍ നടപടി വേണമെന്ന് ജയചന്ദ്രന്‍ കല്ലിങ്കല്‍. വസ്തുത വ്യക്തമാകാന്‍ വിശദ പരിശോധന വേണമെന്നും ജനറല്‍ സെക്രട്ടറി.

ENGLISH SUMMARY:

A major scam has been uncovered in the state welfare pension scheme. It was found that 1,458 government employees, including gazetted officers and college assistant professors, were illegally receiving social security pensions. This revelation came to light during an investigation conducted by the Information Kerala Mission as per the directive of the Finance Department. The Finance Department has decided to recover the pension amounts along with interest and take strict disciplinary action. Finance Minister K.N. Balagopal has instructed stringent measures in response to this malpractice.