ദേശീയപാതയില്‍ കൊല്ലം അയത്തിലില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. പാലത്തിന്റെ മധ്യഭാഗം താഴുകയായിരുന്നു. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. പാലം തകരുന്ന സമയത്ത് തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്. അശാസ്ത്രീയ നിര്‍മാണം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു.