kerala-secretariat-2

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുവിനെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫിസ്. പരാതിയുടെ കാലയളവ് അറിയാതെ പറയാനാകില്ലെന്നാണ് വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിയത്. അതിനിടെ നവീന്‍ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍റെ മൊഴി പ്രത്യേക  അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ടി.കെ. രത്നകുമാർ, സി. ഐ ശ്രീജിത്ത് കൊടേരി എന്നിവർ കലക്ടറുടെ ക്യാംപ് ഓഫിസിൽ എത്തിയാണ് മൊഴിയെടുത്തത്. 'ഒരു തെറ്റു പറ്റി'യെന്ന് എ.ഡി.എം. കെ. നവീൻ ബാബു പറഞ്ഞതായും മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കലക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും മൊഴിയെടുത്തത്. ഒക്ടോബർ 22-ന് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ മിക്കതും കലക്ടർ രണ്ടാമത്തെ മൊഴിയെടുപ്പിലും ആവർത്തിച്ചു.

      Google News Logo Follow Us on Google News

      ENGLISH SUMMARY:

      In response to the question of whether a complaint has been received against former Kannur ADM Naveen Babu, the Chief Minister's office did not provide a clear answer.