മലപ്പുറം കോട്ടക്കല്‍ നഗരസഭയില്‍ നടന്ന സാമൂഹ്യ പെന്‍ഷന്‍ ക്രമക്കേടില്‍ കടുത്ത നടപടിയുമായി ധനവകുപ്പ്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. നഗരസഭ ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണ്. ആഡംബര കാറുള്ളവരും, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. പെന്‍ഷന്‍ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സമാന അന്വേഷണം ആവശ്യമില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്.
കോട്ടക്കല്‍ നഗരസഭയില്‍ ധനകാര്യ പരിശോധന വിഭാഗം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഇവയാണ്. നഗരസഭയിലെ ഏഴാം വാര്‍ഡിലെ 42 സമൂഹ്യ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍, 38 പേരും അര്‍ഹതയില്ലാത്തവര്‍. ആഢംബര കാറുള്ളവര്‍, രണ്ടായിരം ചതുരശ്രയടി തറ വിസ്തീര്‍ണ്ണമുള്ള എയര്‍ കണ്ടീഷണര്‍ സൗകര്യുങ്ങളുള്ള വീടുള്ളവര്‍, ഭാര്യയും ഭാര്യയോ, ഭര്‍ത്താവോ സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ കടുന്നകൂടിയതിന് പിന്നില്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയ റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോട്ടക്കല്‍ മോഡലില്‍ ധനവകാര്യ പരിശോധ വിഭാഗത്തിന്‍റെ പരിശോധനകള്‍ സംസ്ഥാന വ്യാപകമാക്കുമെന്നും ധനവകുപ്പ് അറിയിച്ചു.
അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന സാധാരണ ജനങ്ങളുടെ കാര്യത്തിലാണ് ധനവകുപ്പിന്‍റെ ഈ നപടി. പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അവരെ പട്ടികയില്‍ തിരുകിക്കയറ്റാന്‍ സഹായിച്ച റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും എന്തുകൊണ്ട് ഈ അന്വേഷണമില്ലാ എന്ന ചോദ്യമാണ് അപ്പോള്‍ ഉയരുന്നത്...? ചുരുക്കത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഒരു നീതിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു നീതിയുമാണെന്നാണ് മന്ത്രി പറയാതെ പറയുന്നത്.