വിലങ്ങാട് ഉരുൾപൊട്ടല്‍ ദുരന്തം നാല് മാസം പിന്നിടുമ്പോൾ ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. വാടക പോലും നൽകാതെ കടുത്ത അവഗണനയാണ് സർക്കാർ കാണിക്കുന്നതെന്നാണ് ദുരിതബാധിതരുടെ ആക്ഷേപം. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു ഇന്ന് ദുരിതബാധിതർ വിലങ്ങാട് വില്ലേജ് ഓഫിസിനു മുന്നിൽ പ്രതിഷേധിക്കും.
ഒരു മരണവും കോടികളുടെ നഷ്ടവും ഉണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിന് ഇന്ന് ഒരു മാസം തികയുമ്പോൾ പുനരുധിവാസം എങ്ങും എത്തിയില്ല. ആകെ ലഭിച്ചത് സർക്കാരിന്റെ അടിയന്തര സഹായകമായ പതിനായിരം രൂപയും ഒരു മാസത്തെ വാടകയും മാത്രമാണ്. അഞ്ച് മന്ത്രിമാരും,നിയമസഭാ സമിതിയും ചീഫ് സെക്രട്ടറിയും കേന്ദ്ര സംഘവും വിവിധ വകുപ്പ് മേധാവികളും എത്തിയിട്ടും അവസ്ഥക്ക് യാതൊരു മാറ്റവുമില്ല.
സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ദുരിതബാധിതർ. പുനരുധിവാസം വൈകുന്നതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.