vizhinjam-port-3

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം അന്തിമമാകാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് വൈകും. ഡിസംബറില്‍  നടത്തേണ്ട കമ്മീഷനിങ് ജനുവരി അവസാനവാരമോ ഫെബ്രുവരിയിലോ മാത്രമേ ഉണ്ടാവുകയുള്ളൂ. അതേസമയം 70 ലേറെ കപ്പലുകള്‍ വന്ന വിഴിഞ്ഞം തുറമുഖം രാജ്യാന്തര തലത്തില്‍തന്നെ വന്‍വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 

 

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായിട്ട്  ഈ മാസം 11ന് നാലുമാസമാകുന്നു .സാന്‍ െഫര്‍ണാണ്ടോയെന്ന ഭീമന്‍ കപ്പലാണ് ജൂലൈ 11ന് തുറമുഖത്തേക്ക് ആദ്യമെത്തിയത്. അന്ന് മുതല്‍ ഇന്നലെ വരെ 70 കപ്പലാണ് ട്രയല്‍ റണ്ണില്‍  വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്.  ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി അവരുടെ സ്ഥിരം തുറമുഖമെന്ന പരിഗണന വിഴിഞ്ഞത്തിന് നൽകി കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചെയ്യുന്നതിന് മുന്നോടിയായുള്ള സപ്ളിമെന്‍ററി കരാറില്‍ അദാനി പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഡിസംബറില്‍ കമ്മീഷനിങ് ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ തീയതി ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. 

ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്മീഷനിങ് ഔദ്യോഗിക ചടങ്ങ് മാത്രമാണെന്നും തുറമുഖം പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുകയാണെന്നും തുറമുഖ വകുപ്പും  അദാനി പോര്‍ട്സും പറയുന്നു. ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുന്ന ആദ്യഘട്ട കമ്മീഷനിങ് കഴിഞ്ഞാല്‍ അടുത്ത നാലുഘട്ടങ്ങളും പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിനകം തുറമുഖം പൂര്‍ണമായും കമ്മീഷനിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ വൻകിട കപ്പൽ കമ്പനിയായ മെഡിറ്ററേനിയൽ ഷിപ്പിങ് കമ്പനി ഏഷ്യാ യൂറോപ്പ് സ്ഥിരം ചരക്ക് പാതയിൽ വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് വലിയ നേട്ടമായി.

Google News Logo Follow Us on Google News

The commissioning of the Vizhinjam port will be delayed due to the Prime Minister's undecided schedule.

ENGLISH SUMMARY:

The commissioning of the Vizhinjam port will be delayed due to the Prime Minister's undecided schedule.