സന്നിധാനത്ത് ചുക്കുവെള്ളം വിതരണം ചെയ്യാന്‍ ആദിവാസിമേഖലയില്‍ നിന്നെത്തിയത് 170 പേര്‍. സമൂഹവുമായുള്ള ആശയവിനിമയം കൂട്ടുന്നതിനു വേണ്ടി പൊലീസിന്‍റെ നിര്‍ദേശ പ്രകാരമാണ് ദേവസ്വം ബോര്‍ഡ് നിയമനം നല്‍കിയത്. ഒരുമിച്ചു കിട്ടുന്ന പണം പഠനത്തിനും മറ്റും ഉപയോഗിക്കാമെന്നും, നിരവധി ആള്‍ക്കാരുമായി സംസാരിക്കാന്‍ കഴിഞ്ഞുവെന്നും നിയമനം.
അഗളി,ഷോളയാര്‍, പുതൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചുക്കുവെള്ളം വിതരണം ചെയ്യാനായി സന്നിധാനത്തെത്തിയത്. നീലിമല മുതല്‍ ഉരള്‍ക്കുഴി വരെ 170 പേരാണ് ചുക്കുവെള്ളം വിതരണം ചെയ്യുന്നത്. സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇവരെ ശബരിമലയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കണമെന്നു പൊലീസാണ് ദേവസ്വം ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. ഇതനുസരിച്ച് പൊലീസ് നല്‍കിയ ലിസ്റ്റില്‍ നിന്നാണു 170 പേരെ തിരഞ്ഞെടുത്തത്. 650 രൂപയാണ് ദിവസ വേതനം. മികച്ച അനുഭവമാണ് അവരും പങ്കുവെച്ചത്. മികച്ച ഉത്തരവാദത്തോടെയാണ് പ്രവര്‍ത്തനമെന്നു ദേവസ്വം ബോര്‍ഡിന്‍റെ സാക്ഷ്യം