സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടും. നിരക്ക് വര്‍ധനയല്ലാതെ മറ്റുവഴികളില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. യൂണിറ്റിന് ശരാശരി 30 പൈസ വീതമാണ് കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച താരിഫ് പെറ്റിഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് മാസങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയാക്കി.
വൈദ്യുതി ബോര്‍ഡ് ആദ്യം സമര്‍പ്പിച്ച താരിഫ് പെറ്റിഷനില്‍ വിശദാംശങ്ങള്‍ചോദിച്ചത് ഉള്‍പ്പടെയുള്ള നപടിക്രമങ്ങള്‍ വൈകിയതിനാല്‍ നിലവിലെ താരിഫ് കാലാവധി രണ്ടുതവണ നീട്ടിയിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോര്‍ഡിന്റെ ആവശ്യം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിരക്ക് വര്‍ധന വീണ്ടും നീട്ടി. നിരക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടുന്നതാണ് കീഴ്‌വഴക്കം.
അതേസമയം വൈദ്യുതി സര്‍ചാര്‍ജ് ഈമാസം കൂടി യൂണിറ്റിന് 19 പൈസവീതമാണ് ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഒക്ടോബറില്‍ ചെലവിട്ട 27.43 കോടി രൂപയുടെ ബാധ്യത തീർക്കാൻ യൂണിറ്റിന് 10 പൈസയും, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ളയുള്ള അധികച്ചെലവ് നികത്താന്‍ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന ഒന്‍പതുപൈസയും ചേര്‍ത്താണ് ഇത്.