rain-holidayNew

വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂരും കാസര്‍കോടും ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍  യെലോ അലര്‍ട്ടും നിലവിലുണ്ട്. ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കേരളത്തിന്‍റെയും കര്‍ണാടകത്തിന്‍റെയും അതിര്‍ത്തിമേഖലയിലൂടെ അറബികടലിലേക്ക് കടക്കും.

വടക്കന്‍കേരളം മുതല്‍ ഗോവ വരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തു നിന്ന് ഇന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കറഞ്ഞേക്കും.

കനത്തമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍  അവധി  പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.

Google News Logo Follow Us on Google News

ENGLISH SUMMARY:

Kerala rain: Holiday for educational institutions in Kasaragod, Thrissur , alappuzha and Malappuram today