കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്കിയ ഭൂമി തിരിച്ചു പിടിക്കും. 246 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്മാറ്റ നയം രൂപീകരിക്കും. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. 2011ല്‍ ടീകോം കരാര്‍ ഒപ്പിട്ടത് 90,000 തൊഴിലവസരങ്ങള്‍ക്ക്. അതിന്റെ മൂന്നിലൊന്നും തൊഴില്‍ കൊടുക്കാനായില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന് താല്പര്യമറിയിച്ചത് ടീകോം