ശബരിമല കർശന സുരക്ഷയിൽ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ വാര്‍ഷികദിനമായതിനാലാണ് അധികസുരക്ഷാ ക്രമീകരണങ്ങള്‍. പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് അതീവജാഗ്രതയിലാണ്.
സന്നിധാനത്ത് ഹൈപോയിന്‍റിൽ നിന്നുള്ള ബൈനോക്കുലര്‍ മോണിറ്ററിങ്ങിനു പുറമേ 17 അംഗ കമാന്‍ഡോ ടീമിനെയും വിന്യസിച്ചു. പതിനെട്ടാംപടി കയറി സോപാനത്ത് അധികനേരം തങ്ങാന്‍ അനുവദിക്കില്ല. നിലവിലുള്ള പൊലീസുകാര്‍ക്കു പുറമേ കൂടുതല്‍ പൊലീസ് സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സേവനസമയം കൂട്ടി. 900 പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്.
പമ്പ മുതല്‍ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്‍റേയും ഫയര്‍ഫോഴ്സിന്‍റേയും പ്രത്യേക പരിശോധനയുണ്ട്. ജീവനക്കാരോട് തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സന്നിധാനം മുതല്‍ മാളികപ്പുറം വരെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണവും നടത്തുന്നുണ്ട്.