കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്കായി കുടിയൊഴിപ്പിച്ച ജനങ്ങള്‍ക്ക് പറയാനുള്ളത് ദുരിത ജീവിതം മാത്രം. തുച്ഛമായ വിലക്കാണ് ഏക്കറു കണക്കിന് ഭൂമി ഏറ്റെടുത്ത് ജനങ്ങളെ പുനരധിവസിപ്പിച്ചത്. പകരം നല്‍കിയ ഭൂമിയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ ഭീഷണിയുണ്ടെന്ന് കുടുംബങ്ങള്‍ പറയുന്നു.
ഉപജീവന മാര്‍ഗമായ കൃഷിയും കൃഷി സ്ഥലവുമെല്ലാം ഉപേക്ഷിച്ചാണ് ഇവര്‍ സ്മാര്‍ട് സിറ്റിക്കായി ഭൂമി നല്‍കിയത്. 58 കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്ന് സര്‍ക്കാര്‍ കുടിയൊഴുപ്പിച്ചത്. പകരം നല്‍കിയ സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണിക്ക് പുറമെ മാലിന്യ നിര്‍മാര്‍ജനത്തിന് പോലും കൃത്യമായ സംവിധാനമില്ലെന്ന് ജനങ്ങള്‍ പറയുന്നു.
സ്മാര്‍ട് സിറ്റി വികസനത്തിന്‍റെ പേരില്‍ പല റോഡുകളും അടച്ചതായും ആരോപണമുണ്ട്. ഈ റോഡുകള്‍ തുറന്നാല്‍ ഇടച്ചിറ- ഇന്‍ഫോ പാര്‍ക്ക് മേഖലകളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനാകും. ടീകോമിനെ സര്‍ക്കാര്‍ ഒഴിവാക്കുമ്പോള്‍ പുനരധി വസിപ്പിച്ചവരുടെ പ്രശ്നങ്ങള്‍ക്കും ഗതാഗത കുരുക്കിനും ശാശ്വതമായ പരിഹാരം കാണണമെന്നാണ് കോര്‍പ്പറേഷന്‍റെ അടക്കം പ്രധാന ആവശ്യം