TOPICS COVERED

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്രെയിന്‍ സ്കൂട്ടറില്‍ ഇടിച്ച് പൂക്കോട്ടൂര്‍ സ്വദേശി നേഹ മരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി.നേഹ (21) ആണ് മരിച്ചത്. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്. 

സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജം‌ക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ENGLISH SUMMARY:

perinthalmanna accident, student died